04:36am 12 November 2026
NEWS
പ്രൊഫ. കെ. കെ. ജോർജ് മെമ്മോറിയൽ ലക്ചർ 2025 കുസാറ്റിൽ
20/11/2025  04:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രൊഫ. കെ. കെ. ജോർജ് മെമ്മോറിയൽ ലക്ചർ 2025 കുസാറ്റിൽ
HIGHLIGHTS

കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രഭാഷണം നടത്തുന്നു.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശായിലെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസും, സെന്റർ ഫോർ സോഷ്യോ–ഇക്കണോമിക് & എൻവയൺമെന്റൽ സ്റ്റഡീസും (CSES) ചേർന്ന് പ്രൊഫ. കെ. കെ. ജോർജ് മെമ്മോറിയൽ ലക്ചർ – 2025 കുസാറ്റ് സെമിനാർ കോംപ്ലക്സിൽ സംഘടിപ്പിച്ചു.

കേരള സർക്കാരിന്റെ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ “Decentralised Governance and Climate Resilience” എന്ന വിഷയത്തിൽ മെമ്മോറിയൽ പ്രഭാഷണം നടത്തി..

പൊതു ധനകാര്യത്തിന്റെയും വികസന പഠനത്തിന്റെയും രംഗത്ത് സുപ്രധാന ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്ന പ്രൊഫ. കെ. കെ. ജോർജ് CSES-ന്റെ സ്ഥാപക ചെയർമാനുമായിരുന്നു. അദ്ദേഹത്തിന്റെ ശാസ്ത്രീയ പൈതൃകത്തെ അനുസ്മരിക്കാനാണ് ഈ ലക്ചർ പരമ്പര.

പരിപാടിയിൽ സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സാം തോമസ്  സ്വാഗതവും, CSES ചെയർപേഴ്സൺ ഡോ.പി. കെ. മൈക്കൽ തരകൻ, CSES ഫെലോ ഡോ. രാഖീ റ്റിമോതി എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img